കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ 69.73 ശതമാനം പോളിങ്. ജില്ലയുടെ പോളിങ് ശരാശരിക്ക് താഴെയാണെങ്കിലും നഗരമെന്ന നിലയില്‍ സജീവമായ പോളിങ് സാന്നിധ്യമാണ് കണ്ണൂരിലേത്.
വിമത പ്രശ്നങ്ങളും മറ്റും മുന്‍നിര്‍ത്തി നോക്കുമ്പോള്‍ പല ഡിവിഷനുകളിലും ഉയര്‍ന്ന പോളിങ് നടന്നിട്ടുണ്ട്. 15 ഡിവിഷനുകളില്‍ 80 ശതമാനത്തിലധികമാണ് പോളിങ്. മാച്ചേരി ഡിവിഷനില്‍ ന്യൂ സൗത് യു.പി സ്കൂളിലെ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. 86.3 ശതമാനം. പ്രമുഖ മത്സരങ്ങള്‍ നടന്ന ചില ഡിവിഷനുകളില്‍ പോളിങ് കുറഞ്ഞിട്ടുണ്ട്.
യു.ഡി.എഫിന്‍െറ മേയര്‍ സ്ഥാനാര്‍ഥിയായ സുമാ ബാലകൃഷ്ണനും എം.വി.ആറിന്‍െറ മകള്‍ എം.വി. ഗിരിജയും ഏറ്റുമുട്ടുന്ന കിഴുന്ന ഡിവിഷനില്‍ കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കിഴുന്ന ഡിവിഷനിലെ ഒന്നാം ബൂത്തില്‍ ഉച്ചവരെ 34.5 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. രണ്ടാം വാര്‍ഡില്‍ 41.66 ശതമാനം പോളിങ് നടന്നു. ഈ സമയത്ത് മറ്റു ഡിവിഷനുകളില്‍ അമ്പതിലധികമായിരുന്നു പോളിങ് ശരാശരി. ഏറ്റവും കുറവ് വോട്ടുകളുള്ള പയ്യാമ്പലം ഡിവിഷനില്‍ 63.64 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
1316 വോട്ടുകളാണ് ഇവിടെയുള്ളത്, ഇതില്‍ 899 പേരാണ് വോട്ട് ചെയ്തത്. എല്‍.ഡി.എഫ് കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ മത്സരിക്കുന്ന അഡ്വ. വിമലകുമാരിയും യു.ഡി.എഫിന്‍െറ അഡ്വ. ഇന്ദിരയും തമ്മിലാണ് ഈ ഡിവിഷനില്‍ പ്രധാന മത്സരം.
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ 15 വാര്‍ഡുകളിലും കനത്ത പോളിങ് രേഖപ്പെടുത്തി. വാക്തര്‍ക്കങ്ങളൊഴിച്ച് പോളിങ് സമാധാനപരമായിരുന്നു. ക്യൂവില്‍ വോട്ടുചെയ്യാന്‍ നിന്ന ഒരു വോട്ടര്‍ കുഴഞ്ഞുവീണതിനത്തെുടര്‍ന്ന് അഞ്ചു മിനിറ്റ് നേരം പോളിങ് നിര്‍ത്തിവെച്ചു. കുഞ്ഞിപ്പുഴ വാര്‍ഡ്, ദീപ്തി, പാച്ചാക്കര, കെട്ടിനകം, മമ്മാക്കുന്ന് എന്നിവിടങ്ങളിലും കനത്ത പോളിങ് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.